Breaking News

എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടപ്പാറ: എലിവിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാഴക്കോട് ബാലടുക്കം സ്വദേശി സുനിലിന്റെ ഭാര്യ കെ ശ്രീപ്രിയ (24) ആണ് മരിച്ചത്. ഈ മാസം 20 ന് രാത്രിയാണ് യുവതി എലിവിഷം കഴിച്ചത്.

ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് പരിയാരത്തും, മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണപ്പെട്ടത് . ഹോസ്ദുർഗ് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം യുവതിയുടെ ബന്തടുക്ക മാണിമൂലയിലെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചു. മക്കൾ: അലംകൃത (അഞ്ചര),അവനിക്.

No comments