Breaking News

പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല: സ്‌പോട്ട് അഡ്മിഷന്‍


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എംഎസ്‌സി എന്‍വിയോണ്‍മെന്റല്‍ സയന്‍സില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് ജൂണ്‍ 27ന് രാവിലെ 11 മണിക്കും എം.എ. ലിംഗ്വിസ്റ്റിക്‌സ് ആന്റ് ലാംഗ്വേജ് ടെക്‌നോളജിയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി-എന്‍.സി.എല്‍, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് ജൂലൈ 2ന് രാവിലെ 10.30നും സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസങ്ങളില്‍ പെരിയ ക്യാമ്പസ്സിലുള്ള അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി സര്‍വ്വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

No comments