Breaking News

മംഗലാപുരം ഉള്ളാളിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു


ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന നാലുപേര്‍ മരിച്ചു.ഉള്ളാള്‍ മുത്തൂര്‍, കുത്താറുമദനി നഗറിലെ യാസിന്‍ (45) ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17) റിയാന (11) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വീട്ടിന് സമീപത്തെ മതില്‍ ഇടിഞ്ഞു വീട്ടിന് മുകളില്‍ പതിച്ചാണ് അപകടം ഉണ്ടായത്. നാട്ടുകാരും പൊലീസും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു പേരുടെ മൃതദേഹം പുറത്തെടുത്തു. ഒരാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.

No comments