Breaking News

നീലേശ്വരത്ത് പട്ടാപ്പകൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്


നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ, സിഐടിയു നേതാവ് ചിറപ്പുറത്തെ ഒ വി രവീന്ദ്രൻ വീട്ടിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർ ചെയ്ത കേസിലെ പ്രതി കൊട്ടാരക്കര ഏഴുകോൺ ഇടയ്ക്കിടം അഭികാർ വീട്ടിൽ സുനിൽ രാജിന്റെ മകൻ അഭിരാജ് (29 )നെ അറസ്റ്റു ചെയ്താണ് പോലീസ് മിടുക്ക് കാണിച്ചത്. കവർച്ച ചെയ്ത മുഴുവൻ സ്വർണാഭരണങ്ങളും പണവും ഇയാളിൽ നിന്നും കണ്ടെടുത്തു. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ വി ഉമേശന്‍, കെ വി രതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അമൽ, അഭിരാജ്, ഡ്രൈവർ അജേഷ്, ഹോം ഗാർഡ് ഗോപി എന്നിവരും ഉണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ കവർച്ച നടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾ രമ്യയുടെയും വീട്ടുകാരുടെയും സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷ്ടാവിന്റെ വ്യക്തമായ ചിത്രം സിസിടിവിയിൽ പറഞ്ഞിട്ടുണ്ട്. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടിൽ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പിടിഎ യോഗം നടക്കുന്നതിനാൽ നളിനി ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയ സമയത്താണ് കവർച്ച നടന്നത്. രവീന്ദ്രന്റെ വീട്ടിലെ സിസിടിവിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പ്രതിയെ 12 മണിക്കൂറിനകം പിടികൂടാൻ പോലീസിനെ സഹായിച്ചത്

No comments