Breaking News

പരപ്പ ടൗണിലെ ഹോട്ടലുകൾ , കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നു

 


പരപ്പ ടൗണിലെ ഹോട്ടലുകൾ കൂൾ ബാർ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നു. ഐസ്ക്രീമിൽ പുഴു കണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബേക്കറി കൂൾബാർ, തുടങ്ങിയവകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ, ഡിസ്പോസിബിൾ ഗ്ലാസ്സുകൾ എന്നിവ പിടിച്ചെടുത്തു. പരിശോധയ്ക്ക് കരിന്തളം കടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.വി. സുരേഷ് ബാബു നേതൃത്വം നൽകി. ജു. ഹെൽത്ത് ഇൻസ്പെക്ടർ രാഗേഷ് തീർത്ഥങ്കര, പഞ്ചായത്ത് ജു.എച്ച്.ഐ. ജലേഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

No comments