Breaking News

നാടിന് കരുതലും കൈത്താങ്ങുമായി കൊന്നക്കാട്ടെ 'സ്റ്റാർ കൈത്താങ്ങ്' മൂന്ന് വർഷം പിന്നിടുന്നു ഇതുവരെ ചികിത്സാ സഹായമെത്തിച്ചത് 28 പേർക്ക്


കൊന്നക്കാട് : മലയോരമേഖലയിൽ കാരുണ്യത്തിൻ്റെ സ്നേഹ സാന്ത്വനം പകർന്ന് നിർധന രോഗികൾക്കും പാവപ്പെട്ടവർക്കും ആശ്രയമായി മാറുകയാണ് കൊന്നക്കാട് മുട്ടോംകടവ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർ കൈത്താങ്ങ് എന്ന കൂട്ടായ്മ. ഒരു പറ്റം മനുഷ്യസ്നേഹികൾ ചേർന്ന് 2021 ൽ രൂപം കൊടുത്ത ഈ കൂട്ടായ്മ ഇതുവരെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് 381000 (മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരം ) രൂപ.

കൂടുതലും കർഷകരും സാധാരണക്കാരുമായ ആളുകൾ താമസിക്കുന്ന സ്ഥലമാണ് കൊന്നക്കാടും പരിസര പ്രദേശങ്ങളും. ഇവിടെ രോഗ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾ ചികിത്സയ്ക്കും മറ്റുമായി താങ്ങാൻ കഴിയാത്ത സാമ്പത്തിക ഭാരം ഏറ്റെടുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന പ്രയാസം തിരിച്ചറിഞ്ഞു കൊണ്ടാണ് നല്ലവരായ മനുഷ്യസ്നേഹികൾ ചേർന്ന് സ്റ്റാർ കൈത്താങ്ങിന് രൂപം നൽകിയത്

പ്രദേശത്ത് രോഗപീഢ അനുഭവിക്കുന്ന  28 പേർക്കാണ് ഈ കാലയളവിൽ സ്റ്റാർ കൈത്താങ്ങ് അക്ഷരാർത്ഥത്തിൽ കൈത്താങ്ങായി മാറിയത്. 

സ്റ്റാർ കൈത്താങ്ങിൻ്റെ 28മത് ചികിത്സാ സഹായം കുമ്പളപള്ളി കുഞ്ഞമ്പുവിൻ്റെ ഭാര്യ കാർത്ത്യായനിക്ക് വേണ്ടി  മുട്ടോംകടവ് മൈത്രി സെക്രട്ടറി കെ.പി ചെറിയാൻ 20000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.  ഗ്രൂപ്പ് അംഗങ്ങളോടൊപ്പം മറ്റ് സുമനസുകളുടെ സഹായത്താലുമാണ് സ്റ്റാർ കൈത്താങ്ങിൻ്റെ ജീവകാരുണ്യ പ്രവർത്തനം മുന്നോട്ട് പോകുന്നത്.


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments