Breaking News

കേരള കേന്ദ്ര സർവ്വകലാശാലയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) ഒഴിവ്

പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) തസ്തികയിൽ ഇ.ഡബ്ല്യു.എസ്. വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയിൽ ഏതിലെങ്കിലും ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ / കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. താത്പര്യമുള്ളവർ ജൂലൈ 2ന് രാവിലെ 11 മണിക്ക് പെരിയ ക്യാമ്പസിൽ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.cukerala.ac.in സന്ദർശിക്കുക.


No comments