Breaking News

പരപ്പയിൽ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും വായനാദിന സന്ദേശവും നടത്തി


പരപ്പ :പരപ്പ നേതാജി വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും, വായനാദിന സന്ദേശവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ. സോമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം എം. വി. പുരുഷോത്തമൻ വായനാദിന സന്ദേശം നൽകി.പ്രസിഡൻറ് എ. ആർ.രാജു അധ്യക്ഷത വഹിച്ചു. കെ.വി.തങ്കമണി സി. വി. മന്മഥൻ, പി. ഗിരീഷ് എന്നിവർ സംസാരിച്ചു. സി.രതീഷ് സ്വാഗതവും, ധനേഷ് .പി  പറഞ്ഞു

No comments