Breaking News

രാവണീശ്വരം സ്കൂളിൽ രാജമല്ലി വസന്തം ഒരുക്കാൻ എൻ എസ് എസ് കുട്ടികൾ


ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ടി രാജമല്ലി വസന്തം തീർക്കാൻ ഒരുങ്ങുകയാണ് നാഷണൽ സർവീസ് സ്കീം കുട്ടികൾ. വിദ്യാലയത്തിന്റെ മതിലിനോട് ചേർന്ന ഭാഗത്താണ് മുളം തൈക ളോട് ചേർന്ന് രാജമല്ലി തൈകൾ നട്ടുപിടിപ്പിച്ചത്. ചുവപ്പും മഞ്ഞയും വർണത്തിൽ വിരിഞ്ഞുനിൽക്കുന്ന ഇവയിൽ എല്ലാ സമയത്തും പൂക്കൾ ഉണ്ടാകും. അധികം ഉയരത്തിൽ വളരാത്ത ഈ ചെടിക്ക് പരിചരണം വളരെ കുറവ് മാത്രം മതി. ഈ ചെടി നിറയെ പുഷ്ടിക്കുമ്പോൾ വിദ്യാലയത്തിന്റെ മുഖഛായ മാറും എന്ന് പ്രതീക്ഷിക്കുകയാണ്. എൻഎസ്എസ്സിന്റെ പ്രോഗ്രാം ഓഫീസർ കെ.രാജി ,അനീഷ് സി പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ രാജി വി എന്നിവർ നേതൃത്വം നൽകി

No comments