Breaking News

ഉപ്പളയിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു


ഉപ്പള പത്വാടിയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും 5 പവനോളം സ്വര്‍ണവും 1 ലക്ഷം രൂപയും വിലപിടിപ്പുളള ഇലക്ട്രേണിക്‌സ് ഉപകരണങ്ങളും കവര്‍ന്നു. നാലു ദിവസമായി അടഞ്ഞു കിടക്കുകയായിരുന്ന അബ്ദുള്ളയുടെ ഇരുനില വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വീട് തുറക്കാന്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments