Breaking News

ലഹരിക്കെതിരെ നടത്തിയ ക്രിക്കറ്റ് ടൂർണമെൻ്റിൽ വെള്ളരിക്കുണ്ട് - ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ ടീം ജേതാക്കളായി


വെള്ളരിക്കുണ്ട്: ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണമെൻ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ച് ഹോസ്ദുർഗ്  ജനമൈത്രി പോലീസ്. മാവുങ്കാൽ ആനന്ദാശ്രമം മൈതാനത്ത് നടത്തിയ ക്രിക്കറ്റ് ടൂർണമെൻ്റിൻ വെള്ളരിക്കുണ്ട് ചിറ്റാരിക്കാൻ പോലീസ് സ്റ്റേഷൻ സംയുക്ത ടീം ഒന്നാം സ്ഥാനം നേടി. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ പോലീസ് അസോസിയേഷൻ ജില്ല ട്രഷറർ പി.വി സുധീഷ് സമ്മാനദാനം നിർവഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ് കുമാർ, നികേഷ് മാനൂരി സിവിൽ പോലീസ് ഓഫീസർ ജിതിൻ മോഹൻ എന്നിവർ സംസാരിച്ചു

No comments