Breaking News

പരപ്പയിലെ വിനയചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട് : ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ളം റോഡിലെ പരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ കുപ്പമാട് സ്വദേശി കെ.സുമേഷ് അച്ഛൻ സതീശൻ ആചാരി, പൂടങ്കല്ലിലെ അഖിൽ അബ്രഹാം എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ് ഐ ഭാസ്കരൻ അറസ്റ്റു ചെയ്തത്. പ്രതികളിൽനിന്നും വിനചന്ദ്രന്റെ രണ്ടു മൊബൈൽ ഫോണുകൾ പോലീസ്‌ കണ്ടെടുത്തു. ഇവർക്കെതിരെ പിടിച്ച് പറി കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. 22ന് രാവിലെയാണ് വിനചന്ദ്രനെ ക്വാട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ നിന്നും പോലീസിൽ ലഭിച്ച ആത്മഹത്യ കുറിപ്പാണ് മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വന്നത്. താൻ ഒരു തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയായി തന്നെ സുമേഷും സതീശനും അഖിലും ചേർന്ന്‌ മർദ്ദിച്ചുവെന്നും കത്തിൽ എഴുതിയിരുന്നു മരണപ്പെടുന്നതിനെ തലേദിവസം സന്ധ്യയ്ക്കാണ് വിനയചന്ദ്രനെ മൂന്നു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇത് ചിലർ കണ്ടിരുന്നുവത്രേ. ഇവരുടെകൂടി മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

No comments