Breaking News

ലഹരിക്കെതിരെ മാലോത്ത് കസബയിൽ വിവിധ ബോധവൽക്കരണ പരിപാടികൾ നടന്നു


മാലോം : ലോക ലഹരി വിരുദ്ധ ദിനത്തിൽ മാലോത്ത് കസബയിലെ കുട്ടികൾ വിവിധ പരിപാടികൾ നടത്തി. ലഹരിയുടെ കാണാച്ചിറകുകൾ മനുഷ്യ ജീവനും പൊതുസമൂഹത്തിനും ഭീഷണിയായ സാഹചര്യത്തിൽ മാലോത്ത് കസബയിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ശക്തമാക്കി. പുതു ലഹരിയിൽ നിന്നും സ്കൂൾ വിദ്യാർഥികളെ രക്ഷപ്പെടുത്തുക എന്നുള്ളതാണ് ഈ പരിപാടികളുടെ ലക്ഷ്യം. ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ,റാലി, സൈക്കിൾ റാലി, പ്രതിജ്ഞ, പോസ്റ്റർ രചന എന്നിവ നടന്നു.         

ആൻറി നർകോട്ടിക് ക്ലബ്, എസ് പി സി, സ്കൗട്ട് ,ഗൈഡ് ,ജെ ആർ സി എന്നി ക്ലബ്ബുകളുടെ അധ്യാപകരായ  ബീന ചാക്കോ, റെജി സെബാസ്റ്റ്യൻ, മഞ്ജു കെ വി ,ജിഷ പി ജോസഫ് ,ജോജിത പിജി, സുഭാഷ് വൈ എസ്, മേരിക്കുട്ടി സെബാസ്റ്റ്യൻ ,ജീന പി ബി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വിരുദ്ധ പരിപാടികൾ സ്കൂളിൽ നടന്നത്.

 മാലോത്ത് കസബ സ്കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡൻറ് ശ്രീ. സനോജ് മാത്യു അധ്യക്ഷത വഹിക്കുകയും  വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ഷീജു പി പി ഉദ്ഘാടനം  നടത്തുകയും ചെയ്തു.ലഹരി വിരുദ്ധ റാലി,ലഹരി വിരുദ്ധ പ്രതിജ്ഞ,സൈക്കിൾ റാലി എന്നിവ നടത്തി . അധ്യാപകരായ ബീന ചാക്കോ, റെജിസബാസ്റ്റ്യൻ രഞ്ജിത്ത് കേ,സുഭാഷ് വൈ എസ്,മേരിക്കുട്ടി സെബാസ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി..



No comments