Breaking News

എളേരിത്തട്ട് ഇ കെ എൻ എം ഗവ.കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ്‌ പി. കെ ഉൽഘാടനം ചെയ്തു


നർക്കിലക്കാട് : എളേരിത്തട്ട്  ഇ കെ എൻ എം ഗവണ്മെന്റ് കോളേജിൽ   ലഹരി വിരുദ്ധ ബോധ വൽക്കരണക്ലാസ്സ്‌ നടത്തി. പരിപാടിയിൽ   അസ്സി. പ്രൊഫ.കോമേഴ്‌സ്. പ്രോഗ്രാം ഓഫീസർഡോ. പ്രകാശൻ. കെ സ്വാഗതം പറഞ്ഞു.

കോളേജ് പ്രിൻസിപ്പാൾ ഡോ.മാത്യൂസ് പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടി  കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജയരാജ്‌. പി. കെ ഉൽഘാടനം നിർവഹിച്ചു. തുടർന്ന് ജയരാജ്‌  സർ  ക്ലാസ്സ്‌ എടുത്തു. കോളേജിലെ എൻ.എസ്.എസ് കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.  ക്ലാസിന്റെ അവസാനം കുട്ടികൾ സംശയം ചോദിക്കുകയും മറുപടി നൽകുകയും ഉണ്ടായി. പി.എൽ.വി മഹേശ്വരി  നന്ദി പറഞ്ഞു

No comments