Breaking News

കുറ്റിക്കോൽ പള്ളഞ്ചി ഫോറസ്റ്റിൽ കൈവരിയില്ലാത്ത പാലത്തിലൂടെ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു കാറിൽ ഉണ്ടായിരുന്ന അമ്പലത്ത സ്വദേശികളെ രക്ഷപെടുത്തി


കുറ്റിക്കോൽ : ആദൂർ  പള്ളഞ്ചി - പാണ്ടി റോഡിൽ, പള്ളഞ്ചി ഫോറസ്റ്റിൽ ഉള്ള കൈവരി ഇല്ലാത്ത പാലത്തിൽ കൂടി പാറപ്പള്ളിയിൽ നിന്നു ഉപ്പിനങ്ങാടിയിലേക്ക്  രണ്ട് യാത്രകരുമായി പോകുകയായിരുന്ന കാർ ഒഴുക്കിൻ്റെ ശക്തിയിൽ പാലത്തിൽ നിന്നു ഒഴുകി പോയി. അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന അമ്പലത്തറ സ്വദേശികളായ തസ്രീഫ് , അബ്ദുൾ റഷീദ് എന്നിവരെ കുറ്റിക്കോൽ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഗ്രേഡ് എ എസ് ടി ഒ കെ രാമചന്ദ്രൻ , ഫയർ & റെസ്ക്യൂ ഓഫീസർമാരായ ദിലീപ് വിവി , സുരേഷ് കുമാർ വി , പ്രേംകുമാർ പി , ഹോംഗാർഡ് സി എം റോയി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

No comments