Breaking News

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു

ചെറുവത്തൂർ: വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റ് കുഴഞ്ഞുവീണ് മരിച്ചു. ചെറുവത്തൂർ ക്ലായിക്കോട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിലിക്കോട് വയലിലെ ഒ പി ഭരതൻ -56 ആണ് മരിച്ചത്.

ചീമേനി ചെമ്പകാനത്താണ് ഇപ്പോൾ താമസം. ഇന്നലെ രാത്രി വീട്ടിൽ വെച്ച് കുഴഞ്ഞുവീണ ഭരതനെ ഉടൻ തന്നെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിലിക്കോട് വയലിലെ പരേതനായ അക്ഷരശ്ലോക വിദഗ്ധൻ ഒ പി കുഞ്ഞമ്പു -ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ഓമന. മക്കൾ: ശ്രുതി, ലയ. മരുമകൻ: സജേഷ്. സഹോദരങ്ങൾ: രോഹിനി, നാരായണി, മഞ്ജുള, ദാക്ഷായണി, സുലേഖ.

No comments