Breaking News

പ്രകൃതിക്ഷോഭത്തിൽ തകർന്ന കൊന്നക്കാട് അശോകചാലിലെ ഇന്ദിരയുടെ വീട് വെള്ളരിക്കുണ്ട് തഹസിൽദാർ സന്ദർശിച്ചു


മാലോം : കൊന്നക്കാട് അശോകചാലിൽ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ട ശ്രീമതി ഇന്ദിരയുടെ വീട് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി സന്ദർശിച്ചു. തകർന്ന വീട് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടേയും സഹകരണത്തോടെ, പൊട്ടിപ്പോയ ഓടുകൾ മാറ്റി താമസയോഗ്യം ആക്കി. വീട്ടിനുള്ളിൽ മഴവെള്ളം വീണ ഭാഗത്തെ നനവ് മാറിയാൽ ഉടൻ താമസിക്കാവുന്ന വിധത്തിൽ ആക്കിയിട്ടുണ്ട്. വീടിനു മുകളിൽ വീണ മരം മുറിച്ചുമാറ്റി.

No comments