Breaking News

വൈശാഖിന്റെ ദുരൂഹ മരണത്തിൽ അന്വേഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി


വെല്‍ഡിംഗ് തൊഴിലാളിയായ ചന്തേര മുന്തിക്കോട്ടെ കൃഷ്ണന്‍ വെളിച്ചപ്പാടിന്റെ മകന്‍ കെ. വി വൈശാഖിന്റെ ദുരൂഹ മരണം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയെ പ്രത്യേകമായി ചുമതല ഏല്‍പ്പിക്കുമെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പി. ബിജോയ് അറിയിച്ചു. വൈശാഖിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോടാണ് ഈ ഉറപ്പ് നല്‍കിയത്. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ മാണിയാട്ട്, ഭാരവാഹികളായ കരീം ചന്തേര, കെ. മോഹനന്‍ മാസ്റ്റര്‍, ഉദിനൂര്‍ സുകുമാരന്‍, പിവി വത്സരാജ് എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്. സുഹൃത്തിന്റെ ചതിയില്‍ അകപ്പെട്ട വൈശാഖ് വിഷുദിവസം രാവിലെയാണ് തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. 

No comments