Breaking News

ബളാൽ പഞ്ചായത്ത് ഹൈസ്കൂൾ തല പ്രവേശനോത്സവം വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : മലയോരസിരാ കേന്ദ്രമായ വെള്ളരിക്കുണ്ടിൽ എസ്.എസ്.എൽ .സി ക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച് മലയോര മേഖലയിൽ എസ്.എസ്.എൽ സി ക്ക് ഏ പ്ലസിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സെൻ്റ ജൂഡ്സ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവം നാട്ടുകാരുടെയും പി.ടി.എ യുടെയും അധ്യാപകരുടെയും സാന്നിദ്ധ്യം കൊണ്ട് പ്രത്യേക ശ്രദ്ധ നേടി. ഈ വർഷം 8ാം ക്ലാസ്സിൽ മാത്രം 170 ഓളം വിദ്യാർത്ഥികൾ പുതുതായി പ്രവേശനം നേടി. പാഠരംഗത്തും പാഠ്യേതര രംഗത്തും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ക്കൂൾ മലയോരത്തിന് മാതൃകയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന്  സ്കൂൾ  പരിസരത്തും ബൈപ്പാസ് റോഡിലും വെള്ളരിക്കുണ്ട് ടൗണിലും പോലീസിൻ്റെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെയും നിദാന്ത ജാഗ്രത ഈ അധായ ന വർഷം തുടക്കം മുതലേ ഉണ്ടായിരിക്കുന്നതാണ്.  സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവം ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. ആശംസ അർപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് , ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ വിനു കെ.ആർ, സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ജോസഫ് മുഞ്ഞനാട്ട്, പ്രിൻസിപ്പാൾ ഷാജു കെ.കെ , ഹെഡ്മിസ്റ്ററസ് കെ.എം അന്നമ്മ , പി.ടി.എ. പ്രസിഡൻ്റെ  ജിമ്മി ഇടപ്പാടി,സിസ്റ്റർ മിനി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ജിമ്മി മാത്രു എന്നിവർ സംസാരിച്ചു

No comments