Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പുങ്ങംചാൽ : കേരളവ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ   പുങ്ങംചാലിൽ സൗജന്യ   മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് , വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാമചന്ദ്രൻ, ആസ്റ്റർ മിംസ് കോഡിനേറ്റർ രാജു തോമസ് എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി അജിത് കുമാർ കെ. സ്വാഗതവും നിർമ്മല രഘു നന്ദിയും പറഞ്ഞു..

No comments