Breaking News

വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്


കാഞ്ഞങ്ങാട് : ആൾട്ടോ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യകുറ്റം ചുമത്തി പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. പ്രതി ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 8 മണിയോടെ മാണിയാട്ട് ആൾട്ടോ കാറിടിച്ച് ചന്തേരയിലെ അബൂബക്കറിന ്റെ മകൻ ടി.വി.പി. ബഷീർ 52 മരിച്ച സംഭവത്തിലാണ് ചന്തേര പൊലീസ്

ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് സമാനമായ ഐ.പി സി 304 വകുപ്പ് പ്രകാരം നരഹത്യ ചുമത്തിയത്. പ്രതിമദ്യ

ലഹരിയിലായിരുന്നു കാർ ഓടിച്ചതെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.

നടന്ന് പോകുന്നതിനിടെ തൃക്കരിപ്പൂർ ഭാഗത്ത് നിന്നും വന്ന കാർബഷീറിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ ഓടിച്ച് പോവുകയായിരുന്നു. അപകട സമയത്ത് കാർ നിർത്തി ബഷീറിനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുത്താ മായിരുന്നുവെന്ന് പ്രഥമ വിവരറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

No comments