Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ് 4 വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു


കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പറും കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൂടിയായ പി ശ്രീജ ഉൽഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സെയ്സ് ഇൻസ്പെക്ടർ എൻ ജി രഘുനാഥൻ മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു.വാർഡ് പരിധിയിലെ എസ് എസ് എൽ സി, +2 വിജയികൾ ഭാരതീയ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ മനോജ് പി എസ് സി നിയമനം ലഭിച്ച പ്രീയ ശശി എന്നിവരെ അനുമോദിച്ചു. ടി. കോരൻ, ടി.ബാബു എന്നിവർ ആശംസകൾ നേർന്നു.എ ഡി എസ് സെക്രട്ടറി നസിയ ഇബ്രാഹിം സ്വാഗതവും വാർഡ് കൺവീനർ ടി കെ നാരായണൻ നന്ദിയും പറഞ്ഞു

No comments