Breaking News

മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ശ്രീ മുത്തപ്പൻ മടപ്പുര ഉദയ ആട്സ് & സ്പോട്സ് ക്ലബ്ബ മയ്യങ്ങാനം എന്നിവയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം നൽകി


മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ശ്രീ മുത്തപ്പൻ മടപ്പുര ഉദയ ആട്സ് & സ്പോട്സ് ക്ലബ്ബ മയ്യങ്ങാനം എന്നിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ SSLC, +2 പരീക്ഷകളിലും സൗത്ത് ഇന്ത്യൻ ലെവൽ ഓപ്പൺ കാരാട്ടെ ചാമ്പ്യൻഷിപ്പിലും മികച്ച വിജയം നേടിയ ക്ഷേത്ര പരിസരത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് കെ.വിജയഗോപാലൻ അദ്ധ്യക്ഷനായി. കിനാനൂർ കരിന്തളം പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മനോജ് തോമസ് വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. സി.വി. ബാലകൃഷ്ണൻ, വി. ശംഭൂ , കെ. രാമചന്ദ്രൻ, കെ. ലക്ഷ്മി, ബാബു ചേമ്പേന, കെ.രാഘവൻ, പ്രമോദ് കുമാർ കെ, ഷിജൊ ജോയി തുടങ്ങിയവർ സംസാരിച്ചു.






No comments