Breaking News

ബില്ല് അടച്ചില്ല കെ എസ് ഇ ബി ഫീസ് ഊരി: ജീവനക്കാരന് മർദ്ദനം അമ്പലത്തറ പോലീസ് കേസ് എടുത്തു


കാഞ്ഞങ്ങാട്: ബില്ലടക്കാത്ത പേരിൽ ഫീസ് ഊരിയ വിരോധത്തിൽ മറ്റൊരു കെഎസ്ഇബി ജീവനക്കാരന് മർദ്ദനം. സംഭവത്തിൽ രണ്ടുപേർക്കെതിരെ അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്ഇബി ജീവനക്കാരൻ വയമ്പിലെ സനുകുമാർ (42)നാണ് മർദ്ദനമേറ്റത്.

ഇന്നലെ വൈകിട്ട് നാലുമണിക്ക് ഏഴാംമൈൽ തട്ടുമ്മലിൽ വെച്ചാണ് ബാലകൃഷ്ണൻ അരിയളം സുഭീഷ് എന്നിവർ ചേർന്ന് മർദ്ദിച്ചെന്ന് സനുകുമാർ പറഞ്ഞു. ബാലകൃഷ്ണന്റെ വീട്ടിലെ കറന്റ് ബില്ല് അടക്കാത്തതിനാൽ ഏതോ കെ എസ് ഇ ബി ജീവനക്കാരൻ

ഫീസ് ഊരിയതിൽ ഉള്ള വിരോധത്തിലാണ് തന്നെ മർദ്ദിച്ചത് എന്ന് സനുകുമാർ അമ്പലത്തറ പോലീസ് നൽകി നൽകിയ പരാതിയിൽ പറയുന്നു.

No comments