Breaking News

പഞ്ചഗുസ്തിയിൽ തോറ്റു, ജിമ്മിൽ വെച്ച് യുവാവിനെ മുഖത്തു കുത്തി പരിക്കേൽപ്പിച്ചു.. കാസർഗോഡ് തളങ്കരയിലാണ് സംഭവം


പഞ്ചഗുസ്തിയിൽ തോൽപ്പിച്ചതിന്റെ വൈരാഗ്യത്തിൽ ജിമ്മിൽ കളിക്കാനെത്തിയ യുവാവിനെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു.തളങ്കര മുപ്പതാം മൈലിൽ ആദൂർ ഹൗസിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഫസലി(19) നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞദിവസം കാസർഗോഡ് കെ.പി.ആർ റാവു റോഡ് മെഹമ്മൂദ് തിയേറ്ററിന് സമീപത്തെ നിഷ്വാൻ ജിമ്മിൽ വെച്ചാണ് സംഭവം. ഇവിടെ കളിക്കാൻ എത്തിയ മുഹമ്മദ് ഫസ്ലീനെ തളങ്കരയിലെ ആതിലാണ് തടഞ്ഞുവെച്ച് കയ്യിൽ ഉണ്ടായിരുന്ന മരകായുധം കൊണ്ട് മുഖത്ത് കുത്തി പരിക്കേൽപ്പിച്ചത്. ആദിലിനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.

No comments