Breaking News

പുലിയംകുളം- ബാനം- അടുക്കം- കാളിയാനം ജംഗ്ഷനിൽ സ്ട്രീറ്റ് മിറർ സ്ഥാപിച്ച് രാജീവ് ഗാന്ധി സോഷ്യൽ ഫോറം


പരപ്പ : പുലിയംകുളം- ബാനം- അടുക്കം- കാളിയാനം റോഡ് ജംഗ്ഷനിൽ, രാജീവ് ഗാന്ധി സോഷ്യൽ ഫോറം പുലിയംകുളം പ്രവർത്തകർ  സ്ട്രീറ്റ് മിററും സ്ഥല - ദൂര വിവരസൂചികയും സ്ഥാപിച്ചു. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ ജംഗ്ഷനിൽ അപകടസാധ്യതയുണ്ട് എന്ന പരാതിയെ തുടർന്നാണ് രാജീവ് ഗാന്ധി സോഷ്യൽ ഫോറം പ്രവർത്തകർ സ്ട്രീറ്റ്മിറർ സ്ഥാപിച്ചത്. ഫോറം പ്രസിഡണ്ട് ഷമീം പുലിയംകുളം,സെക്രട്ടറി ലിബീഷ്, ഇഖ്ബാൽ,അഭിലാഷ് പ്രമോദ്, മനീഷ്, യൂനുസ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments