റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; 4 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി
കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. മംഗലാപുരത്ത് നിന്നും വരുന്ന ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും വരുന്ന ട്രെയിനുകള്‍ എറണാകുളത്ത് സര്‍വ്വീസ് അവസാനിപ്പിച്ചു. തൃശൂര്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയ കാരണമാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.
പൂർണമായും റദ്ദാക്കിയവ- 06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്സ്പ്രസ്, 06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്സ്പ്രസ്, 06497- ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്സ്പ്രസ്, 06495-തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്സ്പ്രസ്
No comments