Breaking News

എടത്തോട് അട്ടകണ്ടം സ്വദേശി രാജസ്ഥാനിൽ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു

കാലിച്ചാനടുക്കം : അട്ടക്കണ്ടത്തെ തെക്കേൽ വീട്ടിൽ സാവിയോ മാത്യു (40) രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്പോലീസ് സ്റ്റേഷൻ പരിധിയിലെ രാജേഷ് സ്വന്ത് ഓയിൽ കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യവേ ജോലി സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മരണപ്പെട്ടതായി കമ്പനിയിൽ നിന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു

മൃതദ്ദേഹം ഉദയ്പൂരിലെ പാരാസ് ആശുപത്രി മോർച്ചറിയിൽ.ബന്ധുക്കൾ രാജസ്ഥാനിക്ക് തിരിച്ചിട്ടുണ്ട് .ഭാര്യ - മിനി (തൊഴിലുറപ്പ് തൊഴിലാളി)

മക്കൾ - ആൻസലിൻ, (സെന്റ്ജൂഡ് സ്എച്ച് എസ് എസ് വെള്ളരിക്കുണ്ട് ) ആൽഫിൽ , അൽഫോൺസ് ഇരുവരും ജിഎച്ച്എസ്എസ് കാലിച്ചാനടുക്കം പിതാവ് മാത്യു തെക്കേൽ

മാതാവ് - മേഴ്സി മാത്യു

 സഹോദരി

സിൽവിയ

No comments