ദേശീയ ട്രൈബൽ സർവ്വകലാശാലയിൽ നിന്നും MSW ൽ രണ്ടാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയ വരഞ്ഞൂറിലെ ശില്പ രാമകൃഷ്ണനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കുന്ന് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
ബിരിക്കുളം : മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി ദേശീയ ട്രൈബൽ സർവ്വകലാശാലയിൽ നിന്നും Master of Social Work ൽ രണ്ടാം റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ വരഞ്ഞൂറിലെ ശില്പ രാമകൃഷ്ണനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതുക്കുന്ന് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ, സെക്രട്ടറി നൗഷാദ് കാളിയാനം, മണ്ഡലം സെക്രട്ടറി മനോഹരൻ വരഞ്ഞുർ, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ ചെന്നക്കോട്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ശ്രീജിത്ത്. എം. പുതുക്കുന്ന്, സിജു ചേലക്കാട്ട്, KSU ജില്ലാ സെക്രട്ടറി ലിയോൺസ് ബിരിക്കുളം, വാർഡ് സെക്രട്ടറിമാരായ സന്തോഷ് വരഞ്ഞുർ , പ്രഭാകരൻ വരഞ്ഞുർ , ശില്പ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments