Breaking News

''നർക്കിലക്കാട് PHC ഹോസ്പിറ്റലിൽ 24 മണിക്കൂർ ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിക്കുകയും കിടത്തി ചികിത്സ ആരംഭിക്കുകയും വേണം ''; KPVU (CITU) എളേരി ഏരിയ സമ്മേളനം സമാപിച്ചു


ഭീമനടി : കേരള ഫോട്ടോഗ്രാഫേഴ്സ് വീഡിയോഗ്രാഫേഴ്സ് യൂനിയൻ  (CITU) എളേരി ഏരിയ സമ്മേളനം ഭീമനടിയിൽ സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി  കരിമ്പനക്കൽ ബിൽഡിങ്ങിൽ വെച്ച്  KPVU (CITU) എളേരി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ ഡങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവൽക്കര ക്ലാസും നടത്തി.  ഗവ: ഹോമിയോ ഹോസ്പിറ്റൽ  കമ്മാടം മെഡിക്കൽ ഓഫീസർ നിയാ ബിബി  BHMS ക്ലാസ് എടുത്തു 

എളേരി ഏരിയാ സമ്മേളനം എളേരി സെക്രട്ടറി ശ്രീനിവാസൻ ഉത്ഘാടനം നിർവഹിച്ചു . ലതീഷ് കുറുഞ്ചേരി അധ്യക്ഷം വഹിച്ചു

നർക്കിലക്കാട് PHC ഹോസ്പിറ്റലിൽ 24 മണിക്കൂർ ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിക്കുകയും കിടത്തി ചികിത്സക്കും സ്കാനിങ്ങ് എക്സറേ സംവിധാനങ്ങളും തുടങ്ങണമെന്ന് പ്രമേയം പാസ്സാക്കി. KPVU ജില്ലാ ജേ: സെക്രട്ടറി ദിനു മേക്കാട്ട്  CPM എളേരിയാ സെക്രട്ടറി തമ്പാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽ പുലരി, സതീഷ് നിട്ടുർ , അഭിലാഷ് കുറ്റിക്കോൽ എന്നിവർ പങ്കെടുത്തു. പ്രസാദ് മുദ്ര സ്വാഗതവും സുധാകരൻ ഫോട്ടോ പോയിൻ്റ് നന്ദിയും പറഞ്ഞു.

പ്രസിഡന്റ് ലതീഷ് കുറുഞ്ചേരി

സെക്രട്ടറി പ്രസാദ് മുദ്ര 

ട്രഷറർ സുധാകരൻ ഫോട്ടോപോയിന്റ് 


എക്സിക്യൂട്ടി അംഗങ്ങൾ

ജോയി ചാക്കോ

ചന്ദ്രു വെള്ളരിക്കുണ്ട്

കൃഷ്ണൻ കമ്പല്ലൂര്

ഷിബു കടുമേനി









 

No comments