Breaking News

'മിനിമം കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യണം': ഖാദി വർക്കേർസ് യൂണിയൻ (സിഐടിയു) മേഖലാ സമ്മേളനം ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: ഖാദി തൊഴിലാളികളുടെ മിനിമം കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ഖാദി വർക്കേർസ് യൂണിയൻ സി ഐ ടി യു നീലേശ്വരം മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചോയ്യങ്കോട് നടന കൺവെൻഷൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.പ്രകാശിനി അധ്യക്ഷയായി. എസ് എസ് എൽ സി. പ്ലസ് ടു വിജയി കൾക്ക് പാറക്കോൽ രാജൻ ഉപഹാരം നൽകി. ശാലിനി തങ്കരാ ജൻ പി.അനിത എന്നിവർ സംസാരിച്ചു. വി.വി.ഷൈമ സ്വാഗതം പറഞ്ഞു.

No comments