Breaking News

ചിറ്റാരിക്കാൻ നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ച് വീഴ്ത്തി മർദ്ദിച്ചതായി പരാതി


ചിറ്റാരിക്കൽ: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ച് വീഴ്ത്തി മർദ്ദിച്ചതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. കാറ്റാം കവല ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments