കുഞ്ഞു കൈകളാൽ പൂക്കളുടെ വർണ്ണവിസ്മയം തീർക്കാനൊരുങ്ങി കുമ്പളപ്പള്ളി യുപി സ്ക്കൂൾ 800 ചെണ്ടുമല്ലി തൈകൾ നട്ടു
കരിന്തളം: കുഞ്ഞു കൈകളാൽ ചെണ്ടുമല്ലി കൃഷി ചെയ്ത് പൂക്കളുടെ വർണ്ണവിസ്മയം തീർക്കാതൊരുങ്ങുകയാണ് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ വിദ്യാർത്ഥികളും പി ടി എ യും. സ്ക്കൂൾ ശുചിത്വ ക്ലബ്, ഭാരത് സ്കൗട്ട്സ്&ഗൈഡ്സ്, ക്ലബ്, ബുൾബുൾ കുമ്പളപ്പള്ളി യൂണിറ്റുകളുടെ മേൽനോട്ടത്തിൽ പിടി എ യുടെ സഹകരണത്തോടെയാണ് സ്ക്കൂളിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷി ഒരു സംസ്കാരമാണെന്ന മനോഭാവം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും കൈകോർത്ത് കൊണ്ട് കൃഷിയിലെക്കിറങ്ങിയത്. ആകെ 800 ചെണ്ടുമല്ലി തൈകളാണ് നട്ടിരിക്കുന്നത്. ഇതിൽ 200 എണ്ണം ബ്ലോക്ക് സ്കീമിൽ നിന്ന് ലഭിച്ചതാണ്. ബാക്കി 600 എണ്ണവും സ്ക്കൂളിൽ തന്നെ കുട്ടികളുടെ നേതൃത്വത്തിൽ ട്രേയിൽ വിത്ത് പാകി മുളപ്പിച്ചെടുത്തവയാണ്.ഓണവധിക്ക് മുമ്പ് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലി കൃഷി മുന്നോട്ട് പോകുന്നത്. കൃഷിയെ കുറിച്ച് അടുത്തറിയാൻ കഴിഞ്ഞതിൽ കുട്ടികളും നല്ല ആവേശത്തിലാണ്. നടീൽ ഉദ്ഘാടനം മദർ പി ടി എ വൈസ് പ്രസിഡന്റ് രേഷ്മ കെ എസ് നിർവഹിച്ചു. പ്രധാന അധ്യാപകൻ ജോളി ജോർജ് കെ, കോർഡിനേറ്റർ പ്രശാന്ത് കെ, കെ ബിനു, ജോമിൻ പി ടി എ അംഗങ്ങളായ ബൈജു കൂലോത്ത്, വാസു കരിന്തളം ,മിനി കെ, അമൃത പി, സ്കൗട്ട്സ്&ഗൈഡ്സ്, ക്ലബ് , ബുൾബുൾ യൂണിറ്റ് അംഗങ്ങളും തൈകൾ നട്ടു
No comments