ചിറ്റാരിക്കാലിൽ രക്തദാനക്യാമ്പ് നടത്തി തോമാപുരം സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ: ഡോ: മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു
ചിറ്റാരിക്കാൽ: രക്തദാനം മഹാദാനം എന്ന സന്ദേശം മുൻനിർത്തി വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സപ്പ് ഗ്രൂപ്പിൻ്റെയും, തോമാപുരം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും, ബി ഡി കെ കാസർഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാലിൽ വെച്ച് രക്‌തദാനക്യാമ്പ് നടത്തി.ചിറ്റാരിക്കാൽ ടൗൺ കുരിശുപള്ളിക്ക് എതിർവശത്ത് പുതിയ കണ്ടത്തിൻകര ബിൽഡിംഗിൽ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ് നടത്തിയത്.
തോമാപുരം സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ: ഡോ: മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സപ്പ് ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. തോമാപുരം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ അനുമോൾ ഫ്രാൻസീസ്, ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ അലക്സ് ജോം, ബി ഡി കെ ജില്ലാ കൺവീനർ ഷോണി, റഷീദ്, മെഡിക്കൽ ഓഫീസർ ഡോ: അമിത തോമസ്, വോയിസ് ഓഫ് ചിറ്റാരിക്കാൽ ഗ്രൂപ്പ് അംഗങ്ങളായ അമൽ സജി കോട്ടയിൽ, ഡയസ് വലിയപറമ്പിൽ, അരുൺ ചിലമ്പിട്ടശ്ശേരിൽ, സോണി പൊടിമറ്റത്തിൽ, എബിൻ നബ്യാമഠത്തിൽ എന്നിവർ നേതൃത്വം നൽകി.
ഏകദേശം നൂറോളം ആളുകൾ രക്തം ദാനം ചെയ്തു.
No comments