ബളാൽ ചെമ്പഞ്ചേരി കയ്റോസ് വികസന സമിതി സംഘാംഗങ്ങൾക്ക് ഡിറ്റർജന്റ് നിർമ്മാണ പരിശീലനം നൽകി
വെള്ളരിക്കുണ്ട്: കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ ചെമ്പഞ്ചേരി കയ്റോസ് വികസന സമിതി കീഴിലുള്ള സംഘങ്ങൾക്ക് ഡീറ്റെർജന്റ് നിർമ്മാണ പരിശീലനം നൽകി. വികസന സമിതി അനിമാറ്റർ നിഷ സാബു സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ വിഷ്‌ണു ഉത്ഘാടനം ചെയ്തു. കയ്റോസ് സ്റ്റാഫ് ജെസ്സി റെജി പരിശീലന ക്ലാസ് നയിച്ചു. കാഞ്ഞങ്ങാട് മേഖല കോഡിനേറ്റർ ബിൻസി ഷാജു പ്രോഗ്രാമിന് നേതൃത്വം നൽകി. പന്ത്രണ്ടോളം സംഘാംഗങ്ങൾ പരിശീലന ക്ലാസിൽ പങ്കെടുത്തു
No comments