Breaking News

മലേഷ്യൻ ഇന്റർനാഷണൽ തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളും


ജൂലൈ 19, 20, 21 തീയ്യതികളിൽ  മലേഷ്യയിലെ കുലാലമ്പുരിൽ വെച്ച് നടക്കുന്ന സ്പീഡ് പവർ ഓപ്പൺ ഇന്റർനാഷണൽ തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളും. തയ്കൊണ്ടോ ഇനങ്ങളായ ക്യുരുഗി, പൂംസാ, ബ്രേക്കിങ്, സ്പീഡ് കിക്ക് എന്നിവയിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അറുപതോളം പേർ അടങ്ങുന്ന ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്നും നിവേദ് നാരായൺ-ആണുർ, അഞ്ജലി വി നായർ-നീലേശ്വരം, കിരൺ എസ് കുമാർ- ചെറുവത്തൂർ എന്നീ മൂന്ന് പേരാണ് കേരളത്തിൽ നിന്ന് യോഗ്യത നേടിയവർ. ഇവർ മൂന്നുപേരും ഗ്രാൻഡ് മാസ്റ്റർ അനിൽ കുമാറിന്റെ കീഴിൽ കാസറഗോഡ് ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാൻഡ്മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാദമി കേരളയുടെ താരങ്ങൾ ആണ്. 

 ബാംഗ്ലൂരിൽ  നിന്നും കുമാരി മധുശ്രീ മിത്ര പഞ്ചാബിൽ നിന്നും  ഷഗുൻ ഷർഗാൾ, രഞ്ജന കുമാരി എന്നിവരാണ് ജി. എം. എം. അക്കാഡമിയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് കായിക താരങ്ങൾ അണിനിരക്കുന്ന ഈ മത്സരത്തിൽ ഇന്ത്യൻ ടീമിന് വൻ മെഡൽ പ്രതീക്ഷയുണ്ട് എന്ന് ഇന്ത്യൻ ടീം ഇൻചാർജ് ഗ്രാൻഡ്മാസ്റ്റർ അനിൽകുമാർ അറിയിച്ചു. ജൂലൈ 18 നു കേരള ടീം അംഗങ്ങൾ കൊച്ചിയിൽ നിന്നുപുറപ്പെടും.

No comments