Breaking News

ബേക്കൽ താജ് ഹോട്ടലിൽ 7 ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു


ഉദുമ: ഉദുമ കാപ്പിൽ ബേക്കൽ താജ് റിസോർട്ടിൽ താമസക്കാരായ യുവ ദമ്പതികളുടെ 7 ലക്ഷത്തിന്റെ ഡയമണ്ട് പതി ച്ച സ്വർണാഭരണങ്ങൾ കവർന്നു.

ബിഹാൻ മുംബൈയിലെ ദാദർ വെസ്റ്റിലെ പോർച്ചുഗീസ് പള്ളിക്ക് സമീപത്തെ നിഖിൽ പ്രശാന്ത് ഷായുടെ ഭാര്യയുടെ ഡയമണ്ട് പതിച്ച നാല് സ്വർണ്ണ മോതിരങ്ങളാണ് റിസോർട്ടിൽ വെച്ച് മോഷണം പോയത്. ഷായുടെ ഭാര്യ കുളിക്കുന്നതിനിടയിൽ ശുചിമുറിയിൽ വെച്ച് മറന്നതാണ് ആഭരണങ്ങൾ. ഇവർ പിന്നീട് മറ്റൊരു മുറിയിലേക്ക് താമസം മാറിയപ്പോഴാണ് ശുചിമുറിയിൽ ആഭരണങ്ങൾ മറന്ന് വെച്ചതായി ഓർമ്മ വന്നത്. ഇത് എടുക്കാൻ ചെന്നപ്പോൾ മോഷണം പോയതായാണ് അറിഞ്ഞത്. റിസോർട്ടിലെ ശുചീകരണ തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്ന് നൽകിയ പരാതിയിൽ പറയുന്നു. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments