ഭിലായ് ഐഐടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.എം. കെ.അസ്‌കറിന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരപ്പ ടൗൺ കമ്മിറ്റി സ്വീകരണം നൽകി
പരപ്പ : 6-ജി മൊബൈൽ കമ്മ്യൂണിക്കേഷനിൽ ഭിലായ് ഐഐടിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ.എം. കെ.അസ്‌കറിന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരപ്പ ടൗൺ കമ്മിറ്റി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് പരപ്പ കാരാട്ട് സ്വദേശിയായ അസ്കർ ഡോക്ടറേറ്റ് നേടിയത്. ഭാരവാഹികളായ ഷമീം പുലിയംകുളം, മഹേഷ് കുമാർ, ഷെരീഫ് കാരാട്ട്, ബാബു വീട്ടിയടി തുടങ്ങിയവർ സംബന്ധിച്ചു.
No comments