Breaking News

ബിരിക്കുളം പുലിയംകുളത്തെ നിർധന കുടുംബത്തിന് സഹായഹസ്തവുമായി രാജീവ് ഗാന്ധി സോഷ്യൽ ഫോറം


പരപ്പ : പുലിയംകുളത്തെ  നിർധന കുടുംബത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി രാജീവ് ഗാന്ധി സോഷ്യൽ ഫോറം പ്രവർത്തകർ മാതൃകയായി.ഹൃദ്രോഗ ബാധയെ തുടർന്ന് ഗൃഹനാഥന്  ജോലിക്ക് പോകാനാകാത്ത സാഹചര്യത്തിൽ ഭക്ഷണത്തിനു പോലും  ബുദ്ധിമുട്ടിലായ കുടുംബത്തിനാണ് രാജീവ് ഗാന്ധി സോഷ്യൽ ഫോറം പ്രവർത്തകർ ഒരുമാസത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകിയത്.ഫോറം പ്രസിഡണ്ട് ഷമീം പുലിയംകുളം, കൃപേഷ്,സിദ്ദീഖ്, ഇഖ്ബാൽ തുടങ്ങിയവർക്കൊപ്പം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി സിജോ പി. ജോസഫും കുടുംബത്തെ സന്ദർശിച്ചു.

No comments