Breaking News

മണ്ണിൻ്റെ മണമറിഞ്ഞ് ഹരിതഭംഗി കണ്ടറിഞ്ഞ് ബിരിക്കുളം എ.യു.പി സ്കൂളിലെ കുട്ടികൾ


ബിരിക്കുളം : മണ്ണറിഞ്ഞ് വയലിലെ പച്ചപ്പ് അറിഞ്ഞ് ബിരിക്കുളം എ.യു.പി.സ്കൂളിലെ കുട്ടികൾ. രണ്ടാം ക്ലാസിലെയും നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും പാഠഭാഗങ്ങളിലെ ആവാസവ്യവസ്ഥ പരിചയപ്പെടാനാണ് കുട്ടികൾ വയലിൽ ഇറങ്ങിയത്. ഏക്കറുകളോളം പരന്ന് കിടക്കുന്ന ബിരിക്കുളം പാടശേഖരത്തിലെ പച്ചപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ഓരോ ക്ലാസിലെ കുട്ടികളെയും വെവ്വേറെ തിരിച്ച് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധ്യാപകർ വിശദീകരിച്ചു. പാഠപുസ്തകങ്ങളിലെ അക്ഷരങ്ങൾ നേർക്കാഴ്ചകളായി മുന്നിൽ കണ്ട് കുട്ടികൾക്ക്  മറക്കാനാവാത്ത അനുഭവമായി വയൽ സന്ദർശനം.

വയൽ സന്ദർശനത്തിന് പ്രധാനാധ്യാപിക ഇ.വി.ശൈലജ, ഹരി ക്ലാസിക്, അധ്യാപികമാരായ വി.കെ റീന, സുകന്യ, അഷിത എന്നിവർ നേതൃത്വം നൽകി

No comments