Breaking News

പുളിങ്ങോത്തിനടുത്ത് ഓടക്കൊല്ലിയിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്


ചെറുപുഴ : പുളിങ്ങോത്തിനടുത്ത് ഓടക്കൊല്ലി ആറാട്ട് കടവിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. ആറാട്ട് കടവിലെ കാണിക്കാരൻ കുഞ്ഞിരാമനെയാണ് (82) ഇന്ന് രാവിലെ കാട്ടാന വീട് തകർത്ത് ആക്രമിച്ചത്. കുഞ്ഞി രാമൻ കിടന്നുറങ്ങുകയായിരുന്ന കട്ടിൽ മറിച്ചിട്ടു. ഇതോടെ കുഞ്ഞിരാമൻ കട്ടിലിനടിയിലായി. തുടർന്ന് ആന അവിടെ ഉണ്ടായിരുന്ന അരിയും മറ്റും തിന്നാണ് മടങ്ങിയത്. അത്ഭുത കരമായാണ് കുഞ്ഞിരാമൻ പരിക്കുകളോടെ രക്ഷപെട്ടത്. ഇയാൾ തനിച്ചാണ് പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ വീട്ടിൽ താമസിക്കുന്നത്. രാവിലെ പരിസരത്തെ വീട്ടുകാർ വന്ന് നോ ക്കിയപ്പോഴാണ് കുഞ്ഞിരാമനെ പരിക്കുകളോടെ വീട്ടിനുള്ളിൽ കണ്ടെത്തിയത്. വർഷകാലമായതോടെ കർണ്ണാടക വനാതിർത്തി പ്രദേശങ്ങളിൽ ആന ശല്ല്യം രൂക്ഷമാണ്.

No comments