Breaking News

കവർച്ച കേസ് പ്രതിയെ പിടികൂടിയ ഹോസ്ദുർഗ് പോലീസിന് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം


കാസറഗോഡ് : ഇക്കഴിഞ്ഞ ജൂൺ 15ന് പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിൽ വച്ച് വീട്ടമ്മയുടെ മാലകവർന്ന കേസിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയ ഹോസ്ദുർഗ്  പോലീസ് ടീമിന് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം. നെല്ലിക്കട്ട ചെന്നടുക്കയിലെ സിഎം ഇബ്രാഹിം ഖലീലിനെയാണ്, 43 കിലോമീറ്റർ ദൂരത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ പിടികൂടിയത്. കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി ബിജോയ്‌ ഐ പി എസ്സിന്റെ അനുമോദന പത്രം ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി ആസാദ്, സിവിൽ പോലീസ് ഓഫീസർമാരായ ഷൈജു, അജിത്ത്, അനീഷ് എന്നിവർക്ക് നൽകി അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

No comments