Breaking News

പരപ്പ എടത്തോട് പട്ടാപകൽ മോഷണ ശ്രമം; ഒരാളെ പിടി കൂടി, രണ്ട് പേർ ഓടി രക്ഷപെട്ടു


പരപ്പ: പട്ടാപകൽ മോഷണ ശ്രമം ഒരാളെ പിടി കൂടി രണ്ട് പേർ ഓടി രക്ഷപെട്ടു.
ഇന്ന് വൈകിട്ട് 4 മണിയോടെയാണ് എടത്തോട് പാലത്തിന് സമീപം മുൻ പ്രവാസിയായ ബി മുഹമ്മദ് അലിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീട്ടുകാർ വീട് പൂട്ടി പുറത്തു പോയ നേരത്ത് അപരിചതരായ മൂന്നു പേർ മുഹമ്മദ് അലിയുടെ വീട്ടിൽ കയറുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസിയായ എം എ കുഞാമദും ഭാര്യ മിസ്റിയയും ഇവരെ നിരീക്ഷിച്ചു. ഉടനെ മുഹമ്മദലിയെ വിവരം അറിയിച്ചു.

ഇതിനിടെ ഇവർ മോഷണ ശ്രമം തുടങ്ങി. ഇതിലൊരാൾ കോഴിയെ പിടികൂടി. മാനസിക വിഭ്രാന്തി ഉള്ള ആളാണെന്ന് പറയപെടുന്നു. നാട്ടുകാർ എത്തുമെന്ന് മനസിലാക്കിയ  മൂന്നു പേരും ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി. വിവരമറിഞ്ഞു കുതിച്ചെത്തിയ വെള്ളരിക്കുണ്ട് പോലീസ് പ്രതിയെ നാട്ടുകാരിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മറ്റു രണ്ടു പേർക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. അന്യ സംസ്ഥാനക്കാരാണ് ഇവരെന്ന് നാട്ടുകാർ പറഞ്ഞു.

No comments