ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറിയിൽ 'വായന വസന്തം' പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റ സദസുകൾക്ക് തുടക്കമായി
ആയന്നൂർ : യുവശക്തി പബ്ലിക് ലൈബ്രറിയിൽ 'വായന വസന്തം' പരിപാടിയുടെ ഭാഗമായി നടത്തുന്ന വീട്ടുമുറ്റ സദസുകൾക്കു തുടക്കമായി. വി.എം.മൃദുലിൻ്റെ 'കുളെ' എന്ന കഥയെ ആസ്പദമാക്കി നടത്തിയ കഥാചർച്ചയും, വീട്ടുമുറ്റ സദസും ആയന്നൂരിൽ കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി.ബൈജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡൻ്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. ലൈബ്രേറിയൻ ആതിര സരിത്ത് കഥാവതരണം നടത്തി.
വാനയ പക്ഷാചരണത്തോടനുബന്ധിച്ചു നടത്തിയ അമ്മ വായന മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽവച്ചു താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ. ഗോവിന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ബാലവേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച കുട്ടികളുടെ റേഡിയോയും പ്രകാശനവും നടന്നു. ലൈബ്രറിയിലേക്കുള്ള പുതിയ പുസ്തകങ്ങൾ എം.വി.പത്മാനഭൻ സമ്മാനിച്ചു.
ലൈബ്രറി സെക്രട്ടറി സി.ടി.പ്രശാന്ത്, പഞ്ചായത്ത് സമിതി കൺവീനർ പി.ഡി.വിനോദ്, ഡൊമിനിക് മാളിയേക്കൽ, എം.പി.വിനോദ് കുമാർ, ഏലിയാമ്മ ഡൊമിനിക്, പി.എസ്.വിജയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
No comments