Breaking News

തെയ്യം കലാകാരനും മിമിക്രി ആർട്ടിസ്റ്റുമായ ചന്തേരയിലെ എം.മനോഹരൻ പണിക്കർ അന്തരിച്ചു


കാസർകോട്: തെയ്യം കലാകാരൻ ചന്തേരയിലെ എം.മനോഹരൻ പണിക്കർ (62) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് മരണം. മിമിക്രി കലാകാരനായിരുന്നു. പരേതനായ തെയ്യം കലാകാരൻ എം.കൃഷ്ണൻ പണിക്കരുടെയും മുൻ ആരോഗ്യവകുപ്പ് ജീവനക്കാരി ശ്രീദേവിയുടെയും മകനാണ്. ഭാര്യ: ജലജ. നഴ്സിങ് വിദ്യാർഥിനി തീർഥ മകളാണ്. സഹോദരങ്ങൾ: പ്രകാശൻ (ഹെൽത്ത് ഇൻസ്പെക്ടർ), പരേതരായ രാജൻ പണിക്കർ, വിജയൻ പണിക്കർ, രാമകൃഷ്ണൻ.

No comments