Breaking News

മലയോര മേഖലയിലെ കാട്ടാന ശല്യം അടിയന്തരമായി പരിഹരിക്കണം ; കേരള കോൺഗ്രസ് (എം)

ബളാൽ പഞ്ചായത്തിലെ മലയോര മേഖലകളായ, മൈക്കയം, നെല്ലിമല ബന്ധമല, ഒട്ടേമാളം തുടങ്ങിയ മേഖലകളിൽ കാട്ടാന ശല്യം കൊണ്ട് നാട്ടുകാർ പൊറുതിമുട്ടിയിരിക്കുന്നു.. വ്യാപകമായ കൃഷിനാശവും, ജീവനു ഭീഷണി തന്നെ നേരിടുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളിൽ ഉള്ളത്.ഈ പ്രദേശങ്ങളിൽ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് എം  കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു..സർക്കാർ അടിയന്തര നടപടികൾ കൈകൊണ്ടില്ലെങ്കിൽ ഉടൻ പ്രക്ഷോഭ സമരപരിപാടികൾ  ആരംഭിക്കുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് പറഞ്ഞു.കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ട് കുന്നേൽ അധ്യക്ഷനായിരുന്നു. ജോയ് മൈക്കിൾ, ബിജു തൂളിശ്ശേരി,ഷിനോജ് ചാക്കോ, ജോസ് കാക്കക്കൂട്ടുങ്കൽ, ടോമി ഈഴേറേറ്റ്,ടോമി മണിയൻതോട്ടം, മാത്യു കാഞ്ഞിരത്തിങ്കൽ, സാജു പാമ്പയ്ക്കൻ, കെസി പീറ്റർ,ബേബി ജോസഫ് പുതുമന, മേരി ചുമ്മാർ, അഭിലാഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ പ്രത്യേകം ആദരിച്ചു.

No comments