Breaking News

പാണത്തൂർ ഗവ. ഹൈസ്ക്കൂളിൽസർപ്പ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി


പാണത്തൂർ : പാണത്തൂർ ഗവ. ഹൈസ്ക്കൂളിലെ ജൈവ വൈവിധ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സർപ്പ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി. പ്രാദേശികമായി കണ്ടുവരുന്ന വിവിധയിനം പാമ്പുകളെക്കുറിച്ച് ധാരണ നൽകുന്നതിനും അവയെ കൊല്ലുന്നതിന് പകരം സംരക്ഷിക്കുന്നതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനും ക്ലാസ്സ് സഹായകമായി. നാചുറലിസ്റ്റ് അനൂപ് കെ.എം ക്ലാസ്സെടുത്തു. പ്രധാനാധ്യാപകൻ എ.എം. കൃഷ്ണൻ,ക്ലബ്ബ് കോ ഓർഡിനേറ്റർ ഫിറോസ്.ഒ എന്നിവർ സംസാരിച്ചു.

No comments