Breaking News

കമ്പനി ഗ്യാരണ്ടി കഴിഞ്ഞു... മിനി ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു ; ഇരുട്ടിലായി വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ച നിലയിൽ. ഒരാഴ്ചയിലേറെയായി വെള്ളരിക്കുണ്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരം ഇരുട്ടിൽ.ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാൻ സ്ഥാപിച്ച  കമ്പനിയെ ബന്ധപ്പെട്ടപ്പോൾ ''ഗ്യാരണ്ടി കാലാവധി "കഴിഞ്ഞെന്നും ഇനി കമ്പനിയല്ല പഞ്ചായത്താണ് ലൈറ്റ് നന്നാക്കേണ്ടത് എന്ന മറുപടിയാണ് ലഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു .എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് ഹൈമസ്റ്റ് ലൈറ്റ് ബസ്സ്റ്റാൻഡിൽ സ്ഥാപിച്ചത് .എന്തായാലും സന്ധ്യയാവുബോൾ ബസ്സ്റ്റാൻഡ് പരിസരം ഇരുട്ടിലാവുന്നതോടെ  സാമൂഹിക വിരുദ്ധരുടെയും മദ്യപരുടെയും കേന്ദ്രമാവുന്നു.ഇതോടെ രാത്രികാലദീർഘദൂര ബസുകൾ കാത്തു നിൽക്കുന്ന യാത്രക്കാരും വിദ്യാർത്ഥികളും ഭയത്തിൽ ഇരുട്ടത്ത് നിൽക്കേണ്ട അവസ്ഥയിലാണ്  





No comments