Breaking News

ജനറേറ്ററിൽ നിന്നുളള പുക ശ്വസിച്ച് വിദ്യാർത്ഥിനികൾ ആശുപത്രിയിലായ സംഭവം: കേസെടുക്കാൻ പൊലീസിൽ പരാതി


കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50-ഓളം കുട്ടികള്‍ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലായ സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സ്‌കൂള്‍ മാനേജ്മെന്റ് പിടിഎ യോഗത്തില്‍ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ നേരത്തെ ഹോസുര്‍ഗ് പൊലീസിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്ട്രര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികളുടക്കം ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫണ്ടില്‍ നിന്നും സഹായം നല്‍കും.


No comments