Breaking News

മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു


ബേഡകം: മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച് ഡ്രൈവർ അറസ്റ്റിൽ. ബന്തടുക്കയിൽ നിന്നും പൊയിനാച്ചി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 38 ജി 7004 സ്വകാര്യ ബസ് ഓടിക്കുകയായിരുന്ന ഡ്രൈവർ കൊളത്തൂർ നട്ടെണികയിലെ കളത്തിൽ പുര ഹൗസിൽ ശരത് കുമാർ (28) നെ ആണ് ബേഡകം എസ്ഐ കെ എ രാഘവനും സംഘവും അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകട ഭീതി പരത്തി

ബസ് സർവ്വീസ് നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ബറോട്ടിയിൽ വച്ചാണ് പോലീസ് ബസ് ഡ്രൈവറെ കസ്റ്റിലെടുത്തത്.

No comments